അടൂര്‍: അടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.എം ഏരിയ ഓഫിസും സി.പി.എം നേതൃത്വത്തിലുള്ള മദര്‍ തെരേസ പാലിയേറ്റ ീവ് കെയര്‍ യൂനിറ്റിന്റെ ആംബുലന്‍സും അടിച്ചു തകര്‍ത്തു. ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസും ഡി. വൈ.എഫ്.ഐ സ്ഥാപിച്ചിരുന്ന ഫ്‌ളകസ് ബോര്‍ഡുകളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും തീയിട്ട് കത്തിക്കു കയും ചെയ്തു. ഇതിനിടെയാണ് കല്ലേറുണ്ടായത്. പ്രകടനമായി വന്ന ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവി ടുകയായിരുന്നു.
ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെയാണ് ആദ്യം കല്ലേറുണ്ടായതെന്ന് പറയുന്നു. തുടര്‍ന്ന് ഇരുഭാഗത്തേക്കും കല്ലേറുണ്ടായി. ഉച്ചകഴിഞ്ഞ് 12.30നാണ് സംഭവം. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് നൂറിലേറെ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം സെന്‍ട്രല്‍ മൈതാനം ചുറ്റി തിരികെ പോകുന്ന വഴിയാണ് പാലത്തിനു സമീപമുള്ള ബാലസംഘം സ്വാഗതസംഘം ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്.
ഡി.വൈ.എഫ്.ഐക്കാര്‍ ഇവിടെ നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബൈപാസിനു സമീപം മൂന്നാളം റോഡിലെ സി.പി.എം ഓഫിസും അതിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ആംബുലന്‍സും അടിച്ചു തകര്‍ത്തത്. നഗരത്തില്‍ ആവശ്യത്തിനു പൊലീസുകാരില്ലാതിരുന്നത് അക്രമികള്‍ക്ക് തുണയായി. അടൂരിലെ പൊലീസ് പന്തളത്ത് അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവിടേക്കു പോയിരിക്കുകയായിരുന്നു.
ഏഴംകുളം, ഏനാദിമംഗലം, ഏനാത്ത് എന്നിവിടങ്ങളില്‍ ബൈക്കുകളില്‍ എത്തിയ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ വികസന ജോലികളുടെ ഭാഗമായി വെച്ചിരുന്ന ടാര്‍ വീപ്പകള്‍ പാതയിലേക്ക്ു മറിച്ചിടുകയും മരുതിമൂട് എസ്.ബി.ഐ ശാഖയുടെ മുന്നില്‍ കല്ലും തടികളുമിട്ട് ഗതാഗതതടസ്സമുണ്ടാക്കുകയും ചെയ്തു.
അടൂര്‍ പൊലീസ് പിന്നീട് ഇവ നീക്കം ചെയ്തു. ഹര്‍ത്താല്‍ അടൂരില്‍ പൂര്‍ണമായിരുന്നു. ഇരുചക്രവാഹനങ്ങളും ശബരിമല തീര്‍ഥാടകരുടെയും മരുതിമൂട് പള്ളിയിലേക്കു വന്ന വിശ്വാസികളുടെ ഇരുചക്രവാഹനങ്ങളും കടത്തിവിട്ടു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഓടിയില്ല. ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.