വിവരാവകാശ കമീഷന് എതിരായ ഹരജി പിന്‍വലിക്കണം -അഡ്വ. ഡി.ബി. ബിനു

തിരുവനന്തപുരം: തന്‍െറ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വിവരാവകാശ കമീഷന് എതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു. മന്ത്രിസഭാ യോഗ തീരുമാന രേഖകള്‍ വെളിപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാറിനില്ളെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് ഹരജി നല്‍കിയത് സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹംതന്നെയാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കില്ളെന്ന് പറയുന്നതെന്നും ബിനു ‘മാധ്യമ’ത്തോട് പ്രതികരിച്ചു.

 

Tags:    
News Summary - adv d.b binu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.