കോട്ടയം: കാണാതായ പൂച്ചയെ കണ്ടെത്താൻ പത്രത്തിൽ പരസ്യം. കോട്ടയം നഗരത്തിൽ താമസിക്കുന്ന അധ്യാപിക വളർത്തിയിരുന്ന നാടൻ പൂച്ചെയയാണ് കാണാതായത്. അഞ്ചുവർഷമായി ഇവർക്കൊപ്പമുള്ള പൂച്ചയെ ചെവിവേദനയെ തുടർന്ന് ചൊവാഴ്ച കുമാരനല്ലൂരിലെ മൃഗാശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ എത്തിച്ചു. ഇവിടെ എത്തിയപ്പോൾ വാഹനങ്ങളുടെ ശബ്ദം കേട്ട് പേടിച്ച് അധ്യാപികയുടെ കൈയിൽനിന്ന് പൂച്ച ചാടി ഒാടുകയായിരുന്നു. പിന്നീട് ഇവർ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരസ്യം നൽകുകയായിരുന്നു.
ഒാറഞ്ച് നിറമുള്ള പൂച്ചയെ കണ്ടുകിട്ടുന്നവർ അറിയിച്ചാൽ തക്കതായ പ്രതിഫലം നൽകുമെന്നും പരസ്യത്തിൽ പറയുന്നു. ഇവരുെട ഫോൺ നമ്പറും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.‘ടുക്കൂ’ എന്ന ഒാമനപ്പേരിലായിരുന്നു പൂച്ചയെ വളർത്തിയിരുന്നത്. അധ്യാപിക ബുധനാഴ്ചയും കുമാരനല്ലൂരിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.