തിരുവനന്തപുരം; കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട. പ്രഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്.
അതിൽ 21 പേർ കെ.എസ്.ആർ.ടി.സിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, ഏഴ് പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാലു പേരും, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എഞ്ചിനീയറിങ്, പൊലീസ് വകുപ്പ് എന്നിവയിൽ നിന്നായി നാലു പേരും, അഞ്ചു കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങയിതാണ് അഡ്വൈസറി ബോർഡ് .
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരിച്ചിരുന്നു. കൂടുതൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രതിനിധികളുടെ വിവരം നൽകുന്ന മുറക്ക് അവരെ കൂടി ഉൾപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.