വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആഫ്രിക്കൻ ഒച്ചിെൻറ ശല്യം രൂക്ഷമാവുന്നു. തേക്കൂത്ത് പ്രദേശത്തെ നിരവധി വിടുകളിൽ ശല്യമുണ്ട്. ചുമരുകളിൽ കൂടി കയറുന്ന ഇവ വീടുകൾക്ക് ഉള്ളിലേക്കും പ്രവേശിക്കുന്നത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാവുകയാണ്.
ശല്യം കാരണം ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. വാഴ, പപ്പായ തുടങ്ങിയവയുടെ മുകളിലും ഉണ്ടെങ്കിലും ആഫ്രിക്കൻ ഒച്ച് പച്ചക്കറി കൃഷിക്കാണ് വലിയ നാശമുണ്ടാക്കുന്നത്. രാവിലെയും വൈകുന്നേരവും ആണ് കൂടുതൽ ശല്യമുള്ളത്.
വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഒച്ചുകളെ ഉപ്പ് വിതറിയാണ് നിയന്ത്രിക്കുന്നത്. ഇതര സംസ്ഥാനത്തുനിന്നും കൃഷിക്കായി എത്തിച്ച പൊടിവളങ്ങളോടൊപ്പമാണ് ഇവിടെ ആഫ്രിക്കൻ ഒച്ച് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പായി ശല്യം തടയാനാവാശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.