തിരുവനന്തപുരം: സംവിധായിക നയന സൂര്യന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയമുണർത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോൾ കട്ട് ചെയ്തുവെന്നാണ് കണ്ടെത്തൽ. മരണത്തിന് ശേഷം മറ്റൊരാളുടെ സാന്നിധ്യം മുറിയിലുണ്ടായിരുന്നെന്ന സംശയമാണ് ബലപ്പെടുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പാണ്. അതിന് ശേഷം ഫോണിലേക്ക് എത്തിയ വിളികളെല്ലാം മിസ്ഡ് കാൾ ആയാണ് കാണിക്കുന്നത്. എന്നാൽ, രാത്രി 9.40ന് എത്തിയ ഒരു കോൾ മാത്രം കട്ട് ചെയ്തതിനാൽ 'റിജക്ട്' എന്നാണ് കാണിക്കുന്നത്. ഇതോടെയാണ് നയനയുടെ മൃതദേഹത്തിനരികിൽ മറ്റാരോ ഉണ്ടായിരുന്നോയെന്ന സംശയം ബലപ്പെടുന്നത്.

2019 ഫെ​ബ്രു​വ​രി 23നാണ് നയനയെ മരിച്ച നില‍യിൽ കാണുന്നത്. 22-ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണിൽ സംസാരിച്ചത്. ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ല. എന്നാൽ, 23ന് രാത്രി 9.40ന് ഫോണിലേക്കെത്തിയ വിളി മാത്രം നിരസിക്കപ്പെട്ടു. നയനയുടെ മൃതദേഹം താമസസ്ഥലത്ത് ആദ്യം കണ്ട സുഹൃത്തുക്കളിൽ ഒരാളുടെ ഫോൺവിളി ആയിരുന്നു ഇത്.

ന​യ​ന സൂ​ര്യ​ന്റെ മ​ര​ണം സം​ഭ​വി​ച്ച​ത് എ​പ്പോ​ഴാ​യി​രു​ന്നു എ​ന്ന​തി​ൽ​പോ​ലും വ്യ​ക്ത​ത വ​രു​ത്താ​ൻ കേ​സ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച പൊ​ലീ​സ്​ ശ്ര​മി​ച്ചി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ നേരത്തെ പു​റ​ത്തുവന്നിരുന്നു. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് വെ​ള്ള​യ​മ്പ​ലം ആ​ല്‍ത്ത​റ ന​ഗ​റി​ലെ താ​മ​സ സ്ഥ​ല​ത്തെ മു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ന​യ​ന​യെ കാ​ണു​ന്ന​ത്.

രാ​ത്രി​യാ​ണ്​ ന​യ​ന മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച്​ സു​ഹൃ​ത്തു​ക്ക​ൾ ആ​ൽ​ത്ത​റ​യി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, മ​ര​ണം പ​ക​ല്‍ സ​മ​യ​ത്താ​യി​രു​ന്നെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ. മൃ​ത​ദേ​ഹ​ത്തി​ന്​ 18 മ​ണി​ക്കൂ​റി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. പൊ​ലീ​സി​ന്‍റെ പാ​ളി​ച്ച വ്യ​ക്ത​മാ​ക്കു​ന്ന​താ​ണി​ത്.

2019 ഫെ​ബ്രു​വ​രി 23ന് ​രാ​ത്രി 12​ ഓ​ടെ​യാ​ണ്​ ന​യ​ന​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ സു​ഹൃ​ത്തു​ക്ക​ള്‍ മൊ​ഴി ന​ല്‍കി​യി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ കാ​ല്‍വ​ണ്ണ​യി​ലും കാ​ല്‍മു​ട്ടു​ക​ളി​ലും മാ​ത്ര​മാ​ണ് മ​ര​വി​പ്പ് ക​ണ്ട​ത് എ​ന്ന് പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

മ​ര​ണ​ശേ​ഷ​മു​ണ്ടാ​കു​ന്ന ഇ​ത്ത​രം മ​ര​വി​പ്പ് ശ​രീ​ര​ത്തി​ലെ മ​റ്റൊ​രി​ട​ത്തും ഇ​ല്ലെ​ന്ന് എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. മ​ര​ണ​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണെ​ങ്കി​ൽ മൃ​ത​ശ​രീ​ര​ത്തി​ന്റെ മ​ര​വി​പ്പ് മ​ണി​ക്കൂ​റു​ക​ളോ​ള​മു​ണ്ടാ​കും.

എ​ന്നാ​ല്‍, കാ​ല്‍വ​ണ്ണ​യി​ലും മു​ട്ടു​ക​ളി​ലും മാ​ത്രം ഇ​ത്​ പ്ര​ക​ട​മാ​യ​ത്​ മ​ര​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ളാ​യെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ്. എ​ന്നാ​ൽ, മ​ര​ണം ന​ട​ന്ന ഏ​ക​ദേ​ശ സ​മ​യ​വും മ​റ്റും പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ഫോ​റ​ൻ​സി​ക്​ ഡോ​ക്ട​റോ​ട് മൊ​ഴി​യെ​ടു​ത്ത ഘ​ട്ട​ത്തി​ല്‍പോ​ലും അ​ന്ന് കേ​സ​ന്വേ​ഷി​ച്ച പൊ​ലീ​സ് മ​ര​ണ​സ​മ​യം ചോ​ദി​ച്ച​റി​ഞ്ഞി​ല്ലെ​ന്നാ​ണ്​ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

ന​യ​ന​യു​ടെ ക​ഴു​ത്തി​നു ചു​റ്റും ഉ​ര​ഞ്ഞു​ണ്ടാ​യ നി​ര​വ​ധി മു​റി​വു​ക​ള്‍ ഉ​ള്ള​താ​യി പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ക​ഴു​ത്ത് ശ​ക്ത​മാ​യി ഞെ​രി​ഞ്ഞാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ കൃ​ത്യ​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടേ​റ്റ​തി​ന് സ​മാ​ന​മാ​യ ച​ത​വും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ പൊ​ട്ടി ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യി. പ്ലീ​ഹ ചു​രു​ങ്ങു​ക​യും പൊ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ഇ​ത്ര​യും ഗൗ​ര​വ​മു​ള്ള സം​ഭ​വം ആ​യി​ട്ടും പൊ​ലീ​സ് ഏ​ക​ദേ​ശ മ​ര​ണ​സ​മ​യം​പോ​ലും അ​ന്വേ​ഷി​ക്കാ​ന്‍ ശ്ര​മി​ച്ചി​ല്ല എ​ന്ന​ത്​ മ​ര​ണ​ത്തി​ലെ ദൂ​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

Tags:    
News Summary - After Nayana's death, the call to the phone was cut;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.