എ.ഐ.സി.സി തിരഞ്ഞെടുപ്പ് ;കേരളത്തില്‍ വോട്ടെടുപ്പ് രാവിലെ 10 മുതല്‍

തിരുവനന്തപുരം :കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് കേരളത്തില്‍ വോട്ടെടുപ്പ് ഒക്‌ടോബര്‍ 17 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലുവരെ തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് നടക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും കെ.പി.സി.സിയില്‍ പൂര്‍ത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി.പരമേശ്വര എം.എല്‍.എയും, അസി.പി.ആര്‍.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി. കാര്‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെ.പി.സി.സി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ (വോട്ടര്‍ ഐ.ഡി/ആധാര്‍ കാര്‍ഡുകള്‍) സമര്‍പ്പിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതല്‍ കെ.പി.സി.സി ഓഫീസിന്‍റെ മുന്നിലെ പ്രത്യേക കൗണ്ടറില്‍ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ അറിയിച്ചു.

Tags:    
News Summary - AICC Elections: Voting in Kerala from 10 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.