സൗദിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്‍റെ വിൻഡ്​ഷീൽഡിൽ പൊട്ടൽ; തിരുവനന്തപുരത്ത്​ അടിയന്തര ലാൻഡിങ്​

തിരുവനന്തപുരം: സൗദി​യിലേക്കുള്ള എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനത്തിന്‍റെ വിൻഡ്​ഷീൽഡിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന്​ തിരുവനന്തപുരത്ത്​ അടിയന്തര ലാൻഡിങ്​ നടത്തി. തിരുവനന്തപുരത്ത്​ നിന്ന്​ തന്നെ പുറപ്പെട്ട വിമാനമാണ്​ തിരിച്ചിറക്കിയത്​​.

രാവിലെ 7.52നാണ്​ വിമാനം ടേക്ക്​ ഓഫ്​ ചെയ്​തത്​. തുടർന്ന്​ വിൻഡ്​ഷീൽഡിലെ പൊട്ടൽ പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീട്​ വിമാനം തിരുവനന്തപുരത്തേക്ക്​ തന്നെ തിരിച്ച്​ പോവുകയും 8.52ഓടെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്​ നടത്തുകയും ചെയ്​തു. സൗദിയിലേക്ക്​ യാത്ര നിയന്ത്രണം നിലനിൽക്കുന്നതിനാൽ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നില്ല. കാർഗോ മാത്രമാണ്​​ വിമാനത്തിലുണ്ടായിരുന്നത്​. എട്ട്​ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാനത്താവള ​ ഡയറക്​ടർ സി.വി.രവീന്ദ്രൻ പറഞ്ഞു.

വിമാനത്തിന്‍റെ പതിവ്​ പരിശോധനയിൽ വിൻഡ്​ഷീൽഡിലെ പൊട്ടൽ കണ്ടെത്തിയിരുന്നില്ല. ടേക്ക്​ ഓഫിനിടയിലോ അല്ലെങ്കിൽ പിന്നീടുള്ള പറക്കലിനിടയിലോ ആയിരിക്കും ഇത്​ സംഭവിച്ചത്​. സൗദിയിലെത്തി വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി ദമാമിൽ നിന്ന്​ യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ്​ തിരിച്ചിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Air India Express flight makes emergency landing in Thiruvanathapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.