കൊച്ചി: തനിക്കെതിരെ വ്യാജതെളിവുണ്ടാക്കാൻ മൊബൈൽ േഫാണിലും ലാപ്ടോപ്പിലും കൃത്രിമം നടത്തുമെന്ന് ഭയക്കുന്നതായി നടിയും സംവിധായകയുമായ ആയിഷ സുൽത്താന ഹൈകോടതിയിൽ. പിടിച്ചെടുത്ത തെൻറ മൊബൈലും സഹോദരെൻറ ലാപ്ടോപ്പും ഇതുവരെ ഒരു കോടതിയിലും ഹാജരാക്കിയിട്ടില്ലെന്നും കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമർപ്പിച്ച ഹരജിയിലാണ് ആശങ്ക വ്യക്തമാക്കി വിശദീകരണം നൽകിയിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെന്നുമുള്ള ലക്ഷദ്വീപ് പൊലീസിെൻറ ആരോപണം അടിസ്ഥാനരഹിതമാണ്. ചാനൽ ചർച്ചക്കിടെ ഫോണിൽ മറ്റാരോടോ ആശയവിനിമയം നടത്തിയ ശേഷമാണ് ജൈവായുധമെന്ന പരാമർശം നടത്തിയതെന്ന കണ്ടെത്തൽ ശരിയല്ല. ചാനൽ ചർച്ചയുടെ സമയത്ത് ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു. ജൂൺ 25നാണ് മൊബൈൽ പിടിച്ചെടുത്തത്.
എന്നാൽ, ജൂലൈ 15വരെ ലക്ഷദ്വീപിലെ ഒരു കോടതിയിലും ഇതു സമർപ്പിച്ചിട്ടില്ല. വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സഹോദരെൻറ ലാപ്ടോപ് പിടിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കാതെ ഗുജറാത്തിലെ ഫോറൻസിക് ലാബിലേക്ക് പ്രത്യേക ദൂതൻവഴി പരിശോധനക്ക് അയച്ചു. ലക്ഷദ്വീപിലെ കേസുകളിൽ ഫോറൻസിക് പരിശോധന നടത്തുന്നത് ചെന്നൈയിലെയും ഹൈദരാബാദിലെയും കേരളത്തിലെയും ലാബുകളിലാണെന്നിരിക്കെയാണ് ഇത്.
അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയിട്ടുണ്ട്. 2020ൽ ചെല്ലാനത്ത് കാറ്റിലും മഴയിലും വീടു തകർന്നവർക്ക് അമേരിക്കയിലെ ഒരു മലയാളി നഴ്സിെൻറ ധനസഹായം സ്വീകരിച്ച് സൗകര്യം ഒരുക്കിക്കൊടുത്തത് മനുഷ്യത്വപരമായ സമീപനത്തിെൻറ ഭാഗമായാണെന്നും വിശദീകരണത്തിൽ പറയുന്നു.
കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ മുൻകൂട്ടി അറിയിച്ചതിലും ഒരു ദിവസം വൈകി ലക്ഷദ്വീപിലെത്തി. തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെ 11.30ഓടെ വിമാനമാർഗം അഗത്തിയിലേക്ക് പുറപ്പെട്ടു. അഗത്തി വിമാനത്താവളത്തിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഗത്തി ഫിഷറീസ് വകുപ്പ് കേന്ദ്രത്തിലെത്തി. മത്സ്യങ്ങൾ സംഭരിക്കാൻ ഇവിടെ സ്ഥാപിച്ച ഡീപ് ഫ്രീസർ, ഫിഷ് ഹാൻഡ്ലിങ് സെൻറർ എന്നിവയും സന്ദർശിച്ചു. സിവിൽ സ്റ്റേഷൻ, പുനരുദ്ധരിക്കുന്ന ഡാക്ക് ബംഗ്ലാവ്, വെസ്റ്റേൺ സൈഡ്, ഈസ്റ്റേൺ സൈഡ് ജെട്ടികളുടെ പ്രവർത്തനം, അഗത്തി കലാ അക്കാദമി മ്യൂസിയം, സ്വകാര്യ വ്യക്തിയുടെ പൗൾട്രി ഫാം എന്നിവിടങ്ങളും സന്ദർശിച്ചു. വൈകീട്ടോടെ അഗത്തിയിൽനിന്ന് ഹെലികോപ്ടറിൽ കവരത്തിയിലെത്തി. വരും ദിവസങ്ങളിൽ വകുപ്പുതല ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കും.
രോഗികളെ ഹെലികോപ്ടറിലെത്തിക്കാൻ തടസ്സമില്ലെന്ന് ദ്വീപ് ഭരണകൂടം
കൊച്ചി: അടിയന്തര ചികിത്സ വേണ്ട രോഗികളെ ലക്ഷദ്വീപിൽനിന്ന് ഹെലികോപ്ടറിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിന് തടസ്സമില്ലെന്ന് ദ്വീപ് ഭരണകൂടം ഹൈകോടതിയിൽ. ഹെലികോപ്ടറിൽ കൊണ്ടുപോകേണ്ടതുണ്ടോയെന്ന് അരമണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ നാലംഗ മെഡിക്കൽ ബോർഡിന് കഴിയും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുന്നത് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകിയതിനെതിരെ ഹൈകോടതി അഭിഭാഷകനായ അമിനി സ്വദേശി മുഹമ്മദ് സാലിഹ് നൽകിയ ഹരജിയിലാണ് വിശദീകരണം. ഇത് രേഖപ്പെടുത്തി ഹൈകോടതി ഹരജി തീർപ്പാക്കി. രോഗികളെ ഹെലികോപ്ടറിൽ കൊച്ചിയിലേക്കും മറ്റും കൊണ്ടുവരാൻ പരിശോധിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതിയെന്ന രീതി നിലനിൽക്കെ പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ബോർഡിെൻറ അനുമതി വേണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയതെന്നായിരുന്നു ഹരജിയിലെ വാദം. ലക്ഷദ്വീപിലെ കരട് നിയന്ത്രണങ്ങളുടെ വിജ്ഞാപനം പ്രാദേശികഭാഷയിൽ പ്രസിദ്ധീകരിക്കണമെന്നതടക്കം മറ്റുചില ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.