ഐഷാബായിയും നഫീസത്ത്​ ബീവിയും ഓർമകളിലെ അഭിമാന താരങ്ങൾ

കാ​യം​കു​ളം: പൊ​തു​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കാ​ൻ പൊ​തു​വെ സ്​​ത്രീ​ക​ൾ മ​ടി​ക്കു​ന്ന കാ​ല​ത്ത് രാ​ഷ്​​ട്രീ​യ​ത്തി​ൽ തി​ള​ങ്ങു​ക​യും നി​യ​മ​സ​ഭ ​െഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ​മാ​രാ​വു​ക​യും ചെ​യ്​​ത വ​നി​ത​ക​ളു​ടെ ധ​ന്യ​മാ​യ ഒാ​ർ​മ​ക​ളി​ൽ ഇ​ലി​പ്പ​ക്കു​ളം. വി​രു​ദ്ധ ചേ​രി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കെ.​ഒ. ഐ​ഷാ​ബാ​യി​യും എ.​ന​ഫീ​സ​ത്ത്​ ബീ​വി​യു​മാ​ണ്​ ഇൗ ​വ​നി​ത നേ​താ​ക്ക​ൾ. 1957 ലെ ​പ്ര​ഥ​മ ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യി​ൽ ​െഡ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി​രു​ന്നു െഎ​ഷാ​ബാ​യി. ന​ഫീ​സ​ത്തു​ബീ​വി​യാ​ക​​ട്ടെ 1960 ൽ ​കോ​ൺ​ഗ്ര​സ് കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​റി​ൽ അ​തേ​പ​ദ​വി വ​ഹി​ച്ചു. മാ​തൃ​കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്കൂ​ളി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. 2005 ൽ ​ഐ​ഷാ​ബാ​യി​യും പ​ത്തു വ​ർ​ഷ​ത്തി​ന്​ ഇ​പ്പു​റം ന​ഫീ​സ​ത്ത്​ ബീ​വി​യും മ​രി​ക്കും​വ​രെ ഇ​ലി​പ്പ​ക്കു​ള​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം നി​ല​നി​ർ​ത്തി​യി​രു​ന്നു.

മു​സ്​​ലിം സ്ത്രീ​ക​ളു​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം ച​ർ​ച്ച​യാ​കു​ന്ന പു​തി​യ​കാ​ല​ത്ത് ആ​റ​ര പ​തി​റ്റാ​ണ്ട് മു​മ്പ് പ​ര​മ്പ​രാ​ഗ​ത ഇ​സ്​​ലാം വ​സ്ത്ര​ധാ​ര​ണ രീ​തി​യു​മാ​യി ര​ണ്ട്​ പേ​രും കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യി​രു​ന്നു. ക്ലാ​പ്പ​ന കൊ​ട്ട​ക്കാ​ട്ട് ഉ​സ്മാെൻറ​യും ഇ​ലി​പ്പ​ക്കു​ളം പ​റ​ത്ത​റ​യി​ൽ കു​ടും​ബാം​ഗ​മാ​യ ഫാ​ത്തി​മാ​ബീ​വി​യു​ടെ​യും ഏ​ഴ് മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്ത​വ​ളാ​യ െഎ​ഷാ​ബാ​യി തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ്,യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ളി​ലെ പ​ഠ​ന​ത്തി​ന്​ ശേ​ഷം എ​റ​ണാ​കു​ളം ലോ​കോ​ള​ജി​ൽ​നി​ന്നും നി​യ​മ​ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യാ​ണ് രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങി​യ​ത്.1957​ൽ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്​ െഎ​ഷാ​ബാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​മു​ഖ തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന അ​ഡ്വ. അ​ബ്​​ദു​ൽ റ​സാ​ഖാ​ണ്​ ഭ​ർ​ത്താ​വ്. സ​ഹോ​ദ​ര​ൻ​മാ​രാ​യ കെ.​ഒ. ഹ​ബീ​ബ് സി.െ​എ.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​യും കെ.​ഒ. അ​ബ്​​ദു​ൽ ഖാ​ദ​ർ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും മാ​വേ​ലി​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

ഇ​ലി​പ്പ​ക്കു​ളം ക​ട്ട​ച്ചി​റ പു​ത്ത​ൻ​പു​ര​യി​ൽ ഹൗ​വ്വാ​ഉ​മ്മ​യു​ടെ​യും അ​ബ്​​ദു​ൽ ക​രീ​മിെൻറ​യും മ​ക​ളാ​യ ന​ഫീ​സ​ത്തു​ബീ​വി തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ് കോ​ള​ജ്, ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ലാ​ല​യ വി​ദ്യാ​ഭ്യാ​സം നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ​നി​ന്നും നി​യ​മ​ബി​രു​ദം നേ​ടി ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ പ്രാ​ക്ടീ​സി​നൊ​പ്പ​മാ​ണ് രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

ആ​ല​പ്പു​ഴ​യി​ൽ പ്ര​മു​ഖ ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വ്​ ടി.​വി. തോ​മ​സി​നെ അ​ട്ടി​മ​റി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. സ്പീ​ക്ക​റാ​യി​രു​ന്ന സീ​തി സാ​ഹി​ബ് മ​രി​ച്ച​പ്പോ​ഴും സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ രാ​ജി​വെ​ച്ച​പ്പോ​ഴും പ​ക​ര​ക്കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1967 മ​ഞ്ചേ​രി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സാ​ഹി​ബി​നെ​തി​രെ​യും 1960 ൽ ​വാ​മ​ന​പു​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ആ​ല​പ്പു​ഴ പ​ണി​ക്ക​ൻ ബം​ഗ്ലാ​വി​ലെ അ​ബ്​​ദു​ല്ല​ക്കു​ട്ടി​യാ​യി​രു​ന്നു ജീ​വി​ത പ​ങ്കാ​ളി. സ​മ​യം കി​ട്ടു​േ​മ്പാ​ൾ എ​ല്ലാം ഏ​ക​സ​ഹോ​ദ​ര​നാ​യ ഇ​ലി​പ്പ​ക്കു​ളം പോ​ക്കാ​ട്ടു​വി​ള​യി​ൽ താ​ഹ​യു​ടെ വീ​ട്ടി​ൽ എ​ത്തു​മാ​യി​രു​ന്നു.

തീ​പ്പൊ​രി പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​മ​ന​സ്സു​ക​ളി​ൽ സ്​​ഥാ​നം പി​ടി​ച്ച നി​യ​മ ബി​രു​ദ​ധാ​രി​ക​ളാ​യ ഈ ​ര​ണ്ട്​ മു​സ്​​ലിം വ​നി​ത​ക​ളും ​െഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി വ​ഹി​ച്ച്​ ച​രി​ത്ര​ത്തി​െൻറ ഭാ​ഗ​മാ​യി. അ​തേ​സ​മ​യം പി​ൽ​ക്കാ​ല​ത്ത്​ രാ​ഷ്​​ട്രീ​യ നേ​തൃ​പ​ദ​വി​ക​ളി​ൽ​നി​ന്നും ഇ​രു​വ​രും സ​മാ​ന​രീ​തി​യി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഹി​ള​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും സി.​പി.​എം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന െഎ​ഷാ​ബാ​യി 1977 ൽ ​സി.​പി.െ​എ​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട് സ​ജീ​വ രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ന​ഫീ​സ​ത്തു​ബീ​വി എ.െ​എ.​സി.​സി അം​ഗ​മെ​ന്ന അ​ല​ങ്കാ​ര പ​ദ​വി​യി​ൽ ഒ​തു​ങ്ങി.

Tags:    
News Summary - Aishabai and Nafeesat Beevi are the proud stars in the memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.