ഓയൂർ: വെളിയം വാളിയോട് മറവൻകോട് അജോ ഭവനിൽ ജോസിനും അനിതക്കും വീടൊരു സ്വപ്നമായിരുന്നു. അത് അങ്ങനെതന്നെ തുടരവേ ഇേപ്പാൾ മകളും നഷ്ടമായി. ചെറിയ അടച്ചുറപ്പുള്ള വീട്ടിലായിരുന്നെങ്കിൽ അവൾ ഒരുപക്ഷേ, ഇങ്ങനെ വൈദ്യുതാഘാതമേറ്റ് മരിക്കില്ലായിരുന്നു.
മിച്ചഭൂമിയിലെ ടാർപ്പോളിൻ ഇട്ട, വീടെന്ന് പറയാവുന്ന ഒരു കുടിലിലായിരുന്നു അവൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മൊബൈൽഫോൺ ചാർജ് ചെയ്യാൻ ഫാനിെൻറ ഇൻസുലേഷൻ പോയ പ്ലഗ് ഊരുേമ്പാൾ അമിതമായ വൈദ്യുതി പ്രവഹിച്ച് അജ്ന ഷോക്കേറ്റ് തെറിച്ചുവീണ് മരിക്കുകയായിരുന്നു.
വീടിനായി നിരവധി തവണ അജ്നയുടെ മാതാപിതാക്കൾ വെളിയം പഞ്ചായത്തിൽ കയറിയിറങ്ങിയിരുന്നു. ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നൽകാൻ പഞ്ചായത്തിന് തടസ്സമുണ്ടായിരുന്നു.
പരിവർത്തിത ക്രൈസ്തവരായതിനാൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടും ഇവർക്ക് ലൈഫ്മിഷൻ വഴി വീട് അനുവദിച്ചിട്ടുണ്ടെന്ന് മുൻവാർഡ് മെംബർ ലത അറിയിച്ചു. എന്നാൽ, വീട് നൽകാൻ അധികൃതർ വൈകിയതാണ് മകളെ നഷ്ടപ്പെടാൻ കാരണമായതെന്ന് ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.