കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രൻ ആരോപണ വിധേയനായ ഫോൺകെണി കേസുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കേസിലെ പ്രതിയായ മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ ഹരജിയിലെ ആവശ്യം.
ഈ ഘട്ടത്തിൽ ഹരജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് സംശയകരമാണെന്നാണ് സർക്കാർ നിലപാട്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി നൽകിയ ഹരജിയും കോടതി പരിഗണിക്കും .ഹരജി നല്‍കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.