കോഴിക്കോട്: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന വിധി നടപ്പാക്കുമെന്നും കോടതിയോട് ഒരുവിധ ധിക്കാര സമീപനവും സർക്കാറിനില്ലെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സി എം.ഡിയോട് എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതായുള്ള സത്യവാങ്മൂലം ചൊവ്വാഴ്ച സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിടുകയും കെ.എസ്.ആർ.ടി.സിയെ രൂക്ഷമായി വിമർശിക ്കുകയും ചെയ്ത പശ്ചാത്തലത്തിൽ കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.സിക്കാരെ നിയമിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം, വിധി നടപ്പാക്കുന്നതിലെ പ്രയാസം കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കും. 8,000 പേർ പുതുതായി പി.എസ്.സി വഴി വരുന്നത് കെ.എസ്.ആർ.ടി.സിക്ക് ഭാരം സൃഷ്ടിക്കും. സാമ്പത്തിക ബാധ്യത, സർവിസ് മുടക്കം, ജീവനക്കാേരാടുള്ള മാനുഷിക പരിഗണന എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിടുേമ്പാൾ സർക്കാറിന് മുന്നിലുള്ളത്. ഹൈകോടതി വിധി നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സി റോഡിൽനിന്ന് പിൻവലിയുന്ന ഗുരുതര സാഹചര്യമാണ് കേരളത്തിലുണ്ടാവുക. സർവിസുകൾ മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിക്കും.
വിധി അനുസരിക്കുകയല്ലാതെ സർക്കാറിെൻറയും കെ.എസ്.ആർ.ടി.സിയുടെയും മുന്നിൽ മറ്റുവഴികളില്ല. 4000ത്തോളം എംപാനൽ ജീവനക്കാർ ഒരുമിച്ച് പുറത്തുപോകുമ്പോൾ സർവിസ് നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. വരുമാനനഷ്ടം കൂടും. ശമ്പളവും ആനുകൂല്യവും നൽകാൻ ബുദ്ധിമുട്ടും. കെ.എസ്.ആർ.ടി.സിയുടെ പ്രയാണത്തെ സാരമായി ബാധിക്കുന്ന വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.