തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാർക്ക് ആദ് യ ഘട്ടത്തിൽ എംപാനലുകാരുടെ ശമ്പളമേ നൽകൂ എന്ന സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ നിലപാട ിന് ഗതാഗത മന്ത്രിയുടെ തിരുത്ത്.
റിസർവ് കണ്ടക്ടർമാർക്ക് നിയമപരായ എല്ലാ അ വകാശവും നൽകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഇതിനുപിന്നാലെ ടോമിൻ തച്ചങ്കരിയും നിലപാട് മാറ്റി.
പി.എസ്.സി ജീവനക്കാർക്ക് ആദ്യം ലഭിക്കുന്ന ശമ്പളവും എംപാനൽ ജീവനക്കാർക്ക് ആദ്യം ലഭിക്കുന്ന ശമ്പളവും ഏകദേശം തുല്യമാണ്. ഇക്കാര്യമാണ് താൻ പറഞ്ഞതെന്നും അതു തെറ്റായി വ്യാഖ്യാനിച്ചതാവാമെന്നുമായിരുന്നു തച്ചങ്കരിയുടെ പ്രതികരണം.
ചീഫ് ഒാഫിസിൽ ബുധനാഴ്ച ഉച്ചക്കു ശേഷം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു തച്ചങ്കരിയുടെ ആദ്യ നിലപാട്. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരെയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അഡ്വൈസ് മെമ്മോ അയച്ച എല്ലാവര്ക്കും സ്ഥിരനിയമനം കൊടുക്കാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാര്‍ഥത എന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തൽ. ഉച്ചക്കു ശേഷം സി.എം.ഡിക്കൊപ്പം മാധ്യമങ്ങളെ കണ്ട മന്ത്രി തച്ചങ്കരിയുടെ നിലപാട് തള്ളുകയായിരുന്നു. പുതുതായി നിയമനം ലഭിച്ചവരെ ബുദ്ധിമുട്ടിക്കുന്ന നടപടി സ്വീകരിക്കില്ലെന്നും എം.ഡി പറഞ്ഞത് തെറ്റായി വ്യാഖ്യാച്ചതാകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.