മന്ത്രിസ്ഥാനത്ത്​ നിന്ന്​ നീക്കാൻ ശ്രമം: ശശീന്ദ്രൻ പവാറ​ുമായി കൂടിക്കാഴ്​ച നടത്തി

മുംബൈ: മന്ത്രി എ.കെ ശശീന്ദ്രൻ എൻ.സി.പി ദേശീയാധ്യക്ഷൻ ശരത്​ പവാറുമായി കൂടിക്കാഴ്​ച നടത്തി. മന്ത്രിയെ മാറ്റാനുള്ള നീക്കങ്ങൾ എൻ.സി.പി കേരളഘടകത്തിൽ ശക്തമാകുന്ന സാഹചര്യത്തിലാണ്​ ശശീന്ദ്രൻ മുംബൈയിലെത്തി പവാറുമായി ചർച്ച നടത്തിയത്​.

എ.കെ ശശീരന്ദന്​ പകരം പാലാ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മാണി സി.കാപ്പന്​ മന്ത്രി സ്ഥാനം നൽകണമെന്നാണ്​ പാർട്ടി ഒരു വിഭാഗം ആവശ്യപ്പെടുന്നത്​. തുടർന്ന്​ മാണി സി. കാപ്പൻ മുംബൈയിലെത്തി പവാറിനെ സന്ദർശിച്ചിരുന്നു. ഫെബ്രുവരിയോടെ മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ്​ ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്​.

എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള ചർച്ചക്കല്ല പവാറിനെ കണ്ടതെന്നും മക​​െൻറ വിവാഹം ക്ഷണിക്കുന്നതിനായാണ്​ പോയതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

Tags:    
News Summary - AK Saseendran meet Sarad Pawar at Mumbai - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.