തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ഫോൺ കെണി വിവാദത്തിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തക. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് അവർ മൊഴി നൽകിയത്.
തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും മംഗളം ചാനലിലെ മുൻ ജീവനക്കാരിയായ യുവതി വ്യക്തമാക്കി.
മന്ത്രി തന്നെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് നേരത്തേ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ യുവതി നൽകിയ പരാതിയിലുണ്ടായിരുന്നത്. കേസിൽ ഈ മാസം 27ന് കോടതി വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.