കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കാനിടയായ ഫോണ്‍ കെണി കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി മംഗളം ചാനൽ സി.ഇ.ഒ ആർ. അജിത്കുമാറും ഇൻവെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ. ജയചന്ദ്രനും നൽകിയ ഹരജി ഹൈകോടതി ഇൗ മാസം 24ന് പരിഗണിക്കാൻ മാറ്റി. സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന തങ്ങൾക്ക് ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ സ്ഥാപനത്തിൽ പ്രവേശനം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ, മന്ത്രിയുടെ അശ്ലീലസംഭാഷണം പകർത്തിയ ഒാഡിയോ സീഡി കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി കൂടുതൽ വിശദീകരണത്തിന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അശ്ലീലസംഭാഷണം പകർത്തിയ ഒാഡിയോ സീഡി മാത്രമല്ല, സംഭാഷണം രേഖപ്പെടുത്താൻ ഉപയോഗിച്ച യഥാർഥ ഉപകരണവും ഇതുവരെ പിടിച്ചെടുത്തിട്ടില്ലെന്ന് തിരുവനന്തപുരം ഹൈടെക് സെൽ ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.