പന്തളം: ഒരു വർഷം മുമ്പ് നാട്ടിൽ അവധിക്ക് വന്നുപോയ ആകാശ്.എസ്. നായർ (23) തങ്ങളെ വിട്ടുപിരിഞ്ഞത് ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും നാട്ടുകാരും. സ്വപ്നങ്ങൾ പൂവണിയും മുമ്പേ ആകാശിന്റെ വേർപാടിൽ കണ്ണീർ വാർക്കുകയാണ് നാട്. പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെയും ശോഭാ കുമാരിയുടെയും ഏക മകനാണ്. അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോൾ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഒരു വർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ വിവാഹാലോചനകൾ ആരംഭിച്ചിരുന്നു. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ട ശേഷം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആകാശ്.
ഭർത്താവിന്റെ മരണ ശേഷം ശോഭാകുമാരി കുഞ്ഞുമക്കളെ വളർത്താൻ വലിയ ബുദ്ധിമുട്ടുകൾ സഹിച്ചു. മെഡിക്കൽ സ്റ്റോറിൽ സഹായിയായി നിന്ന് അതിൽ നിന്ന് കിട്ടുന്ന തുച്ഛവരുമാനത്തിലാണ് മക്കൾക്ക് വിദ്യാഭ്യാസം നൽകിയത്. ഇതിനിടെ, മകൾ സ്വാതി .എസ്.നായരുടെ വിവാഹം നടന്നു. വിദേശത്തേക്ക് പോയ ആകാശിന്റെ പണം കൂടി സ്വരൂപിച്ച് പുതിയ വീടും നിർമിച്ചിരുന്നു. മരണ വിവരമറിഞ്ഞതു മുതൽ ജനം ഒഴുകുകയാണ് ഈ വീട്ടിലേക്ക്. ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.