തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെൻററിെൻറ സുരക്ഷയും പൊലീസ് ശക്തമാക്കി. വിവിധ പ്രതിപക്ഷ സംഘടനകൾ എ.കെ.ജി സെൻററിന് മുന്നിലേക്ക് പ്രകടനങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വലിയ പൊലീസ് സന്നാഹത്തെയാണ് വൈകുന്നേരത്തോടെ ഇവിടെ വിന്യസിച്ചത്. സമീപത്ത് കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിച്ചു. ഡി.സി.പി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ. എ.കെ.ജി സെൻററിന് അൽപം അകലെയാണ് ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസ്. അതിന് സമീപമുള്ള ഇടവഴികളിലെല്ലാം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സാധാരണ എ.കെ.ജി സെൻററിേലക്ക് പ്രതിഷേധങ്ങളുണ്ടാകാറില്ല. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിഷേധമുണ്ടായേക്കാമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.