തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്രയും മാസം പൊലീസ് അന്വേഷിച്ചിട്ടും ഇപ്പോഴാണ് ഇവര്‍ക്ക് പ്രതികളെ മനസ്സിലായത്. ജനങ്ങള്‍ വിഡ്ഢികളാണെന്ന് സി.പി.എം കരുതരുതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എ.കെ.ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവിയായ ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞത് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ പേരാണ്. എന്നാല്‍ ഇപ്പോള്‍ ഐ.പി. ബിനുവുമില്ല, ചായക്കടക്കാരനുമില്ല. കോണ്‍ഗ്രസുകാരനായ പ്രവര്‍ത്തകനും നേതാവിനോട് അടുപ്പമുള്ള ആളുമാണെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
ഉയര്‍ന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സി.പി.എം മറക്കരുത്. ഇങ്ങനെ പൊലീസിനെ കൊണ്ടുപോയാല്‍ പ്രത്യാഘാതം രാഷ്ട്രീയപരമായി ഗുരുതരമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.