കണ്ണൂർ: എ.കെ.ജിയുടെ 44-ാം ചരമദിനാചരണത്തിെൻറ ഭാഗമായി അദ്ദേഹത്തെ അനുസ്മരിച്ച് നാട്. ഇതിെൻറ ഭാഗമായി കണ്ണൂര്‍ എ.കെ.ജി സര്‍ക്കിളില്‍ നേതാക്കളും പ്രവർത്തകരും പുഷ്പാര്‍ച്ചന നടത്തി. തിങ്കളാഴ്ച രാവിലെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായാണ് പുഷ്പാർച്ചന നടത്താൻ നേതാക്കളും പ്രവർത്തകരും എത്തിയത്.
എ.കെ.ജി പ്രതിമയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി. ജയരാജന്‍, കെ.പി. സഹദേവന്‍, ജില്ല സെക്രട്ടറിയേറ്റ് മെംബര്‍ എന്‍. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നൽകി.
വൈകിട്ട് എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരിയില്‍ എ.കെ.ജി ശവകൂടിരത്തില്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, എന്‍. ചന്ദ്രന്‍, കെ.കെ. നാരായണന്‍, കെ. ഭാസ്കരന്‍, പി.കെ. ശബരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.