കൊച്ചി: കരുത്തുറ്റ കഥാപാത്രങ്ങളെ അഭ്രപാളികളിൽ അനശ്വരനാക്കിയ നടൻ കൊല്ലം അജിത്തിെൻറ സ്വപ്ന സാക്ഷാത്കാരമായി കുടുംബത്തിന് അക്ഷരവീട് കൈമാറി. എറണാകുളം പുക്കാട്ടുപടി സൂര്യകാന്തി വില്ലേജിൽ പണിത വീട്ടിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രനും 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവും ചേർന്ന് അജിത്തിെൻറ ഭാര്യ പ്രമീളക്ക് ആദരപത്രം കൈമാറി. അക്ഷരവീട് പദ്ധതിയിലെ 'ഘ' വീടാണ് സമ്മാനിച്ചത്.
വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു അകാലത്തിൽ അജിത്തിെൻറ വേർപാട്. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണിയും എൻ.എം.സിയും ചേർന്നാണ് അക്ഷരവീട് സമ്മാനിച്ചത്. മലയാള അക്ഷരങ്ങളുടെ പേരിൽ വീട് നിർമിച്ച് പ്രതിഭകൾക്ക് ആദരമായി നൽകുന്ന പദ്ധതി മഹത്തരമാണെന്ന് സജീന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. വീടിെൻറ നെയിംബോർഡ് ഇടവേള ബാബു കൈമാറി. അജിത്തിെൻറ കുടുംബത്തിന് മനോഹരമായ വീട് പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് തങ്ങളെന്ന് ബാബു പറഞ്ഞു. പദ്ധതിയിൽ കൂടുതൽ വീടുകളുടെ നിർമാണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലീം ആമുഖപ്രസംഗം നടത്തി. നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏരിയ ഫീൽഡ് കോഓഡിനേറ്റർ സി.ഐ. അനസിന് എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസും കോൺട്രാക്ടർ അസ്ലം ഷംസുദ്ദീന് കിഴക്കമ്പലം പഞ്ചായത്ത് അംഗം എം.പി. സുരേഷും െമമേൻറാ നൽകി. 'മാധ്യമം' ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, പ്രമീള അജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.