അരീക്കോട്: കളി മൈതാനങ്ങളെ കാൽവിരുതിനാൽ വിസ്മയിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്ന കെ. മെഹബൂബിന് സാംസ്കാരിക കേരളത്തിെൻറ സ്നേഹാദരമായി അക്ഷരവീടൊരുങ്ങുന്നു. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും സംയുക്തമായി സമർപ്പിക്കുന്ന 51 അക്ഷരവീടുകളുടെ പദ്ധതിയിലാണ് മെഹബൂബിനും അംഗീകാരത്തിെൻറ മേലാപ്പൊരുങ്ങുന്നത്.
ആവോളം പ്രതിഭയുണ്ടായിട്ടും ജീവിതത്തിെൻറ ഗോൾമുഖത്ത് ഒാഫ്സൈഡിൽ കുരുങ്ങിപ്പോയൊരു കായികാധ്യായമായിരുന്നു മെഹബൂബിേൻറത്. കേരളത്തിലെ ബ്രസീൽ എന്നറിയപ്പെടുന്ന ഊർങ്ങാട്ടിരിയിലെ തെരട്ടമ്മൽ ഗ്രാമത്തിൽനിന്ന് െമഹബൂബിെൻറ ഇടം വലം പന്തു തട്ടിയവരൊക്കെ ഇന്ത്യൻ ടീമിെൻറ ക്യാപ്റ്റൻ സ്ഥാനം വരെ എത്തിപ്പിടിക്കുകയും ഉന്നത ജോലികളിൽ കയറിപ്പറ്റുകയും ചെയ്തപ്പോൾ സെവൻസ് മൈതാനങ്ങളിൽ തെൻറ പ്രതിഭയെ ഹോമിക്കാനായിരുന്നു െമഹബൂബിെൻറ നിയോഗം. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിെൻറ ക്യാപ്റ്റനായും കേരള പൊലീസ് ടീമിെൻറ അതിഥി താരമായും തിളങ്ങിയ കാലമുണ്ട് മെഹബൂബിന്. എന്നിട്ടും, അറിയപ്പെടാത്ത കാരണങ്ങളാൽ മുഖ്യധാര ഫുട്ബാളിെൻറ പിന്നാമ്പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒരു കാലത്തിെൻറ ആവേശമായിരുന്ന ഇൗ പ്രതിഭയെ ആദരിക്കാനാണ് മെഹബൂബിനായി അക്ഷരവീട് ഒരുങ്ങുന്നത്.
പ്രമുഖ വാസ്തുശിൽപി പത്മശ്രീ ജി. ശങ്കറിെൻറ രൂപകൽപനയിൽ നിർമിക്കുന്ന വീടിന് ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തുടക്കമാവും. എം.ഐ. ഷാനവാസ് എം.പി, ജില്ല കലക്ടർ അമിത് മീണ, നടൻ മാമുക്കോയ, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, ഹാബിറ്റാറ്റ് ടെക്നോളജി കൺവീനർ ഹുമയൂൺ കബീർ, കെ.എഫ്.എ ട്രഷറർ പി. അഷ്റഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.