കൽപറ്റ: സ്നേഹാദരവിെൻറ ചുരത്തിനു മുകളിൽ വയനാട്ടിലെ ആദ്യ അക്ഷരവീട് സമർപ്പണ ം വെള്ളിയാഴ്ച. ചിത്രകാരി കെ.എ. അഭിനുവിനും എഴുത്തുകാരനായ പിതാവ് അജികുമാറിനുംകൂ ടി പനമരം കൂടോത്തുമ്മലിൽ നിർമിച്ച അക്ഷര വീടിെൻറ സമർപ്പണം വൈകുന്നേരം 3.30ന് കണിയാമ്പറ്റ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആേഗാള സ്ഥാപനമായ യൂനിമണിയും ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡ് എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് വീട് സമർപ്പിക്കുന്നത്. 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന വീടുകളിൽ ‘ഇ’ വീടാണ് അഭിനുവിേൻറത്. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് രൂപകൽപന ചെയ്തത്.
ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, നടന്മാരായ സുധീഷ്, അബൂസലിം, ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, ഹാബിറ്റാറ്റ് പ്രതിനിധി ജിഷ്ണു കരുണാകരൻ തുടങ്ങിയവർ സംസാരിക്കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ സ്വാഗതവും ‘മാധ്യമം’ കോഴിക്കോട് റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.