‘മാധ്യമം’ ഹെൽ​ത്ത്​കെയറിന്​ അൽ ഹറമൈൻ സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്​

കോഴിക്കോട്​: ‘മാധ്യമം’ ഹെൽത്ത്​കെയർ പദ്ധതിക്ക്​ പുതിയങ്ങാടി അൽ ഹറമെൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്​. വിദ്യാർഥികൾ സമാഹരിച്ച 6,30,515 രൂപ ജമാഅത്തെ ഇസ്​ലാമി കേരള അമീർ പി. മുജീബുറഹ്​മാൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ ചേർന്ന്​ ഏറ്റുവാങ്ങി.

ചാരിറ്റി പ്രവർത്തനം ജീവിതത്തിന്‍റെയും മനസിന്‍റെയും ഉയർച്ചയാണ് എന്ന തിരിച്ചറിവോടെ വിദ്യാർഥികൾ നടത്തിയ പ്രവർത്തനം ശ്ലാഘനീയമാണെന്ന്​ പി. മുജീബുറഹ്​മാൻ പറഞ്ഞു. ഈ വർഷം പദ്ധതിയിലേക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയ ഹറമൈൻ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.


സ്കൂൾ അങ്കണത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്മെന്‍റ്​, പി.ടി.എ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സാന്നിധ്യത്തിൽ ചേർന്ന അസംബ്ലിയിലായിരുന്നു ചടങ്ങ്​. ഏറ്റവും കൂടുതൽ തുക നൽകിയ വിദ്യാർഥികളെയും അവരെ പ്രോത്സാഹിപ്പിച്ച ക്ലാസ് അധ്യാപകരെയും ആദരിച്ചു.

സ്കൂൾ മാനേജർ ഡോ. എ.വി. അബ്ദുൽ അസീസ് അധ്യക്ഷ്യത വഹിച്ചു. പ്രിൻസിപ്പൽ ടി.എം. സഫിയ, സിക്രട്ടറി ടി.കെ. ഹുസൈൻ, പി.എം. സാലിഹ്, പി.ടി.എ പ്രസിഡണ്ട് സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. മാധ്യമം ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റഈസ്, സ്കൂൾ കോഓഡിനേറ്റർ എ. സലിന എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Al Haramain English School students donated to Madhyamam Health Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.