കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോവാദി കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻ ഡ് ചെയ്തു. കേസിൽ അറസ്റ്റിലായ നിയമ വിദ്യാർഥി അലൻ ഷുഹൈബ് (20), ജേണലിസം വിദ്യാർഥി താഹ ഫൈസൽ (24) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അടുത്തമാസം 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ഇരുവരെയും ആറ് ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനുശേഷം ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്.
ഇരുവരെയും വെവ്വേറെ ജയിലുകളിൽ പാർപ്പിക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ഹരജിയായി നൽകണമെന്നും വാക്കാൽ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇരുവർക്കുമെതിരെ അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി 180 ദിവസമായി ഉയർത്തണമെന്ന ആവശ്യവും എൻ.ഐ.എ ഉന്നയിച്ചിട്ടുണ്ട്. ഈ നടപടിയെ പ്രതിഭാഗവും എതിർത്തു. ഇരുവരും അറസ്റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തിൽ ജാമ്യം ലഭിക്കുന്നത് തടയാനാണ് എൻ.ഐ.എ ഈ ആവശ്യമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.