Photo: albirrschools.org
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍റ് സ്കൂളുകളിലേക്ക് അധ്യാപികമാരെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ചില്‍ നടത്തിയ അധ്യാപിക യോഗ്യത പരീക്ഷയുടെ (എ-ടെറ്റ്)അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ബിര്‍റ് സ്കൂള്‍സ് ചെയര്മാന് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ കെ.പി. മുഹമ്മദിന് റാങ്ക് പട്ടിക കൈമാറി ഫലപ്രഖ്യാപനം നടത്തി.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ണാടകയിലുള്ളവർ ഏപ്രില്‍ 15 മുതല്‍ 19 വരെ കൈക്കമ്പയിലും കേരളം, അന്തമാന്‍ നികോബാര്‍, ജി.സി.സി രാജ്യങ്ങളിലുള്ളവർ ഏപ്രില്‍ 22 മുതല്‍ 26 വരെ കോഴിക്കോട് മുക്കം മണാശ്ശേരി എം.എ.എം.ഒ കോളജിലും നടക്കുന്ന റസിഡന്‍ഷ്യല്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണം. പരീക്ഷാഫലം www.albirrschools.org വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.