തിരുവനന്തപുരം: സംസ്ഥാനത്ത് 10-15 പ്രായത്തിലാണ് കൗമാരക്കാർ ലഹരി ഉപയോഗം തുടങ്ങുന്നതെന്നും ഏറ്റവുമധികം ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്നും റിപ്പോർട്ട്. 10 വയസ്സിന് താഴെയുള്ളവരും ഇവ ഉപയോഗിക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നുമാണ് കുരുന്നുകളിലേറെയും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത്. ഇവരിൽ വായ വരളുന്ന രോഗം പ്രകടമാണെന്നും റിപ്പോർട്ടിലുണ്ട്. ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
19 വയസ്സിനു താഴെയുള്ള 600 പേരിലാണ് പഠനം നടത്തിയത്. 155 പേര് കുറ്റാരോപിതരാണ്. ഇതിൽ 70 ശതമാനവും 10നും 15നും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ഉപയോഗിച്ചത്. പുകവലിയില്നിന്നാണ് കൗമാരക്കാര്‍ കഞ്ചാവിലേക്ക് എത്തുന്നത്.
15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20 ശതമാനമാണ്. ഒമ്പതു ശതമാനം പേർ ലഹരി ഉപയോഗം ആരംഭിച്ചത് 10 വയസ്സിനും താഴെയാണ്. 46 ശതമാനം ദിവസം ഒന്നിൽ കൂടുതൽ തവണ ലഹരി ഉപയോഗിക്കുന്നു. 82 ശതമാനം പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർഥം കഞ്ചാവാണ്.
75 ശതമാനം പുകവലിക്കുന്നു. 64 ശതമാനം മദ്യവും 25.5 ശതമാനം ലഹരി ഗുളികകളും ഉപയോഗിക്കുന്നു. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ഉപയോഗിച്ച് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.