കാസർകോട്: അഖിലേന്ത്യാ ലീഗിലെ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ മുസ്ലിം ലീഗ് നേതാക്കളുടെ പങ്കാളിത്തം ലീഗ് ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തു. എല്ലാ ജില്ല കമ്മിറ്റികളിലും ചർച്ചകൾ ഉയരുകയും സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക് പരാതി എത്തുകയും ചെയ്യുന്നതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. അഖിലേന്ത്യാ ലീഗിെൻറ ഭൂതകാല അനുഭവങ്ങൾ അയവിറക്കുന്ന 'നോസ്റ്റാൾജിക് ഗാതറിങ് (എ.െഎ.എം.എൽ)'എന്ന സമൂഹ മാധ്യമ ഗ്രൂപ്പിൽ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കൾ പെങ്കടുക്കുന്നുവെന്ന് ചൊവ്വാഴ്ച ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ രണ്ട് കൗൺസിൽ അംഗങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ജില്ല സമിതിയംഗങ്ങളായ ഹാരിസ് ചൂരി, എ.പി. ഉമ്മർ എന്നിവരാണ് ഇത് കമ്മിറ്റിയിൽ ഉന്നയിച്ചത്. ദേശീയ സമിതിയംഗം എ. ഹമീദ് ഹാജി, മുൻ നഗരസഭ ചെയർമാനും കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറുമായ അഡ്വ. എൻ.എ. ഖാലിദ്, ഉദുമ മണ്ഡലം ലീഗ് പ്രസിഡൻറ് കെ.ഇ.എ. ബക്കർ, ജില്ല സമിതിയംഗവും മുൻ അഖിലേന്ത്യാ ലീഗുകാരനുമായ മൂസ ബി. ചെർക്കള തുടങ്ങിയവരാണ് ജില്ലയിൽ ഗ്രൂപ്പിൽ സജീവമായിരുന്ന ലീഗ് നേതാക്കൾ. ഇവരോടൊപ്പം െഎ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉൾപ്പെടെ െഎ.എൻ.എൽ നേതാക്കളുമുണ്ട്.
െഎ.എൻ.എല്ലിലെയും ലീഗിലെയും സി.പി.എമ്മിലെയും മുൻ അഖിലേന്ത്യ ലീഗുകാർക്കുള്ള പൊതുവേദിയായി ഗ്രൂപ് രൂപപ്പെടുന്നുവെന്നാണ് ജില്ല ലീഗ് നേതൃത്വത്തിന് മുന്നിലെത്തിയ പരാതി. പരാതി ജില്ല കമ്മിറ്റിയിൽ ചർച്ചചെയ്യേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാനും പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റിയെടുക്കെട്ടയെന്ന് തീരുമാനിച്ച് സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നു.
എല്ലാ ജില്ലകളിലും അഖിലേന്ത്യാ ലീഗിെൻറ ഭൂതകാലം ചർച്ചയാകുന്നുണ്ട്. അധികാരത്തിൽ തിരിച്ചെത്താതിരുന്നതാണ് ഇൗ ചർച്ചകളുടെ അടിസ്ഥാനം. അധികാരത്തിൽ എത്തിയ നാഷനൽ ലീഗുമായി വേദിപങ്കിട്ടാണ് അഖിലേന്ത്യ ലീഗിെൻറ നല്ലകാലത്തെ കുറിച്ച് ചർച്ചെചയ്യുന്നത് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. 'നോസ്റ്റാൾജിയ'ലീഗ് നേതൃത്വത്തിന് അനഭിമതമായതോടെ ലീഗ് നേതാക്കൾ ഗ്രൂപ് വിട്ടുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.