തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ചെറുതോണി ഡാമിന്‍റെ എല്ലാ ഷട്ടറും അടച്ചു. അഞ്ച് ഷട്ടറിൽ നാലെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. അവസാനത്തേത് ഞായറാഴ്ച രാവിലെ ഏഴിനാണ് അടച്ചത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഈ മാസം ഏഴിനാണ് ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് തുടങ്ങിയത്.
നിലവിൽ 2386.74 അടി വെള്ളമാണ് ഡാമിലുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 2371.40 അടിയായിരുന്നു. മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറും ശനിയാഴ്ച അടച്ചിരുന്നു. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.