ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര വിഷയം -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര വിഷയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു പാർട്ടിയുടെയും ആഭ്യന്തര വിഷയങ്ങളിൽ ലീഗ് പ്രതികരിക്കാറില്ല. അത് അവർ കൈകാര്യം ചെയ്യട്ടെയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് സംസ്ഥാന സമിതി അംഗം പി. ജയരാജൻ വിമർശനമുന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജന്‍ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഇ.പി. ജയരാജ​ന്‍റെ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിട്ടുണ്ട്. യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബൈയിൽ വെച്ച് താനുമായി ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. ജയ്സസനു റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.

Tags:    
News Summary - allegation against EP Jayarajan is an internal matter of CPIM says PK kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.