ഇ.പി. ജയരാജനെതിരെ നടപടിയുണ്ടാകു​േമാ?, വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും

കണ്ണൂര്‍ ആയുര്‍വേദിക് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം സി.പി.എം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇതിന്റെ മുന്നോട് ​കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃ​​ത്വത്തോട് വിശദാംശകൾ തേടിയതായാണ് അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ ആരോപണങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിലാണ് പരിഗണിക്കുക. ജയരാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതിയിൽ ആരോപണമുയർന്ന സാഹചര്യത്തിൽ നടപടിയു​ണ്ടാകുമോയെന്ന ചോദ്യമാണ് പാർട്ടി പ്രവർത്തകരിൽ നിന്നും ഉയരുന്നത്.

പൊളിറ്റ്ബ്യൂറോ മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ റിസോർട്ട് വിവാദം അജൻഡയിലില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെയുള്ള പരാതിയിൽ പിബിയാണു നടപടി സ്വീകരിക്കുക. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്കെടുക്കുന്നത്. നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണം. എന്നാൽ, കമ്പനിയുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് ഇ.പി. ജയരാജൻ പറയുന്നു. വിഷയത്തിൽ

പി.ജയരാജന്‍ രേഖാമൂലം പരാതി നൽകും. പുതിയ സാഹചര്യത്തിൽ പാര്‍ട്ടി അന്വേഷണ കമ്മിഷനെ​ നിയമിക്കു​​െമന്നാണറിയുന്നത്. വിഷയം കുടുംബത്തിനുനേരെയുളള ആരോപണമായി മാറിയ സാഹചര്യത്തിൽ, ഇ.പി. ജയരാജൻ ഏതെങ്കിലും രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - Allegation against EP Jayarajan: Pb will discuss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.