കോഴിക്കോട്: വൈദ്യുതി മന്ത്രി എം.എം. മണി സ്വന്തം കുടുംബക്കാർക്ക് ഭൂമി പതിച്ച് നൽകുകയാണെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ ഭൂമി മന്ത്രി മണിയുടെ തറവാട്ട് സ്വത്തല്ല. ഇടുക്കിയിൽ പൊന്മുടി അണക്കെട്ടിന് സമീപം കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമി മന്ത്രി മണിയുടെ മരുമകൻ പ്രസിഡന്‍റായ രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയതിനെപ്പറ്റി അന്വേഷിക്കണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മന്ത്രിയുടെ സഹോദരനെ കുറിച്ചും നേരത്തെ കയ്യേറ്റ ആരോപണമുയർന്നിരുന്നു. പാർട്ടിക്കാർക്ക് ഭൂമി കൈയ്യേറാൻ ഒത്താശ ചെയ്ത ശേഷം സ്വന്തം കുടുംബക്കാർക്കും മന്ത്രി മണി ഭൂമി പതിച്ച് നൽകുകയാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
സഹകരണ സ്ഥാപനങ്ങൾ ലാഭ വിഹിതം സംബന്ധിച്ച് ടെണ്ടർ സമർപ്പിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഏതൊക്കെ സ്ഥാപനങ്ങൾ എത്ര രൂപ ക്വാട്ട് ചെയ്തു എന്ന് വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.