ടൈം മാഗസിന്‍റെ കവര്‍ പേജില്‍ കണ്ണന്താനം; വ്യാജചിത്രമെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ടൈം മാഗസിന്‍റെ കവര്‍ പേജിലുള്ള തൻെറ ചിത്രം പുറത്ത് വിട്ട് എറണാകുളത്തെ എൻ.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന് ‍സ് കണ്ണന്താനം പുലിവാല് പിടിച്ചു. കണ്ണന്താനത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ പേജിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ചിത്രമുള്ളത്. യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

ടൈം മാഗസിന്റെ ഒറിജിനല്‍ മുഖചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ പ്രചരണം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസറ്ററിലുള്ള ചിത്രം തന്നെയാണ് 1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ചിത്രവും.

Full View
Tags:    
News Summary - alphons kannanthanam fake photo time magazine- kerala news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.