തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതപോലെ അപകടമല്ലെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം കേരളത്തെ കശ്മീരാക്കാനുള്ള പോപുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യപിന്തുണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സി.പി.എം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ആർ.എസ്.എസിനും ബി.ജെ.പിക്കും മാത്രമല്ല ഈ നാടിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബി.ജെ.പി പോരാട്ടം ശക്തമാക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ലവ് ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത് ഷാ റാലിയിലും പങ്കെടുക്കുമെന്ന് സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.