നീലേശ്വരം: സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണ പുള്ളിമാനിനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.മടിക്കൈ പഞ്ചായത്തിലെ മൂന്നുറോഡ് മണിമുണ്ടയിൽ ഞായറാഴ്ച് രാവിലെ എട്ടു മണിയോടെയാണ് ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ പുള്ളിമാൻ വീണത്. കിണറ്റിൽനിന്ന് ശബ്ദംകേട്ട് നോക്കിയ സ്ഥലം ഉടമയാണ് പുള്ളിമാനെ കണ്ടത്. നാട്ടുകാർ വിവരം നൽകിയതോടെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്ന് വനപാലകരെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മാനിനെ പിടികൂടി. തുടർന്ന് ഫോറസ്റ്റ് അധികൃതരുടെ വാഹനത്തിൽ കമ്പല്ലൂരിൽ കൊണ്ടുപോയി കാട്ടിൽവിട്ടു.
വീഴ്ചയിൽ മാനിന് കാര്യമായി പരിക്കേറ്റില്ല. മാസങ്ങൾക്കുമുമ്പ് മൂന്നു റോഡിന് സമീപം കാട്ടുപോത്ത് കിണറ്റിൽ വീണിരുന്നു. ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിൽ വിട്ടെങ്കിലും പിന്നീട് ചത്തുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.