നബിദിന അവധി പുനഃക്രമീകരിച്ച് ഉത്തരവിറക്കി; 28നാണ്​ പുതിയ അവധി

തിരുവനന്തപുരം: നബിദിന അവധി പുനഃക്രമീകരിച്ച്​ സർക്കാർ ഉത്തരവ്​ പുറത്തിറങ്ങി. 28നാണ്​ പുതിയ അവധി. നബിദിനം പ്രമാണിച്ച്​ സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി നെഗോഷ്യബിൾ ഇൻസ്​ട്രുമെന്‍റ്​ നിയമത്തിന്​ കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായി സർക്കാർ ഉത്തരവിറക്കി.

നേരത്തേ, സർക്കാർ നബിദിന അവധി നൽകിയത്​ 27നായിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാദിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകി. തുടർന്നാണ് അവധി മാറ്റിയത്. 27​ പ്രവൃത്തിദിനമാണ്.

Tags:    
News Summary - An order was issued reorganizing the Prophet's day holiday; 28 is the new holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.