എം.എം മണിയെ കുറ്റവിമുക്തനാക്കിയ നടപടി നീതിനിഷേധമെന്ന് അഞ്ചേരി ബേബിയുടെ സഹോദരൻ

കൊ​ച്ചി: അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി എം.​എം. മ​ണി ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കോ​ട​തി ന​ട​പ​ടി നീ​തി നി​ഷേ​ധ​മെ​ന്ന് സ​ഹോ​ദ​ര​ൻ. പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ഹോ​ദ​ര​ൻ ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

എം.​എം. മ​ണി, ഒ.​ജി. മ​ദ​ന​ൻ, പാ​മ്പു​പാ​റ കു​ട്ട​ൻ എ​ന്നി​വ​രെ​യാ​ണ് ഹൈ​കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. ഇ​വ​രു​ടെ വി​ടു​ത​ൽ ഹ​ർ​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന വി​ടു​ത​ൽ ഹ​ർ​ജി തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു സെ​ഷ​ൻ​സ് കോ​ട​തി വി​ധി. പി​ന്നാ​ലെ​യാ​ണ് മൂ​വ​രും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വെടിയേററ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്‍ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.

Tags:    
News Summary - Ancheri Baby's brother says MM Mani's acquittal is unjust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.