നിർദിഷ്​ട അങ്കമാലി-കുണ്ടന്നൂർ ബൈപാസ് റോഡിെൻറ രുപരേഖ

അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഒരുക്കം അതിവേഗം; ആശങ്കയിൽ ആയിരങ്ങൾ

കൊച്ചി: സേലം-കൊച്ചി ദേശീയപാത വികസനത്തിെൻറ ഭാഗമായി അങ്കമാലി -കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപാസ് നിർമാണത്തിനുള്ള ഒരുക്കം പുരോഗമിക്കുമ്പോൾ നെഞ്ചിടിപ്പേറുന്നത് നൂറുകണക്കിന് കുടുംബങ്ങൾക്ക്​. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) കീഴിൽ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. പിന്നാലെ ഭൂമിയേറ്റെടുക്കൽ നടപടിക‍ളും തുടങ്ങും.

അങ്കമാലിക്കടുത്ത് കരയാമ്പറമ്പിൽനിന്ന്​ തുടങ്ങുന്ന പുതിയ ബൈപാസ് വേങ്ങൂർ, മറ്റൂർ, ചെങ്ങൽ, പുതിയേടം, തിരുനാരായണപുരം, മഞ്ഞപ്പെട്ടി, പുക്കാട്ടുപടി, കിഴക്കമ്പലം, കൊച്ചിൻ റിഫൈനറി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിലൂടെയാണ് കുണ്ടന്നൂരിൽ അവസാനിക്കുക. 45 കിലോമീറ്ററോളം ദൈർഘ്യമുള്ള നിർദിഷ്​ട ബൈപാസി​െൻറ കാലടി, കാഞ്ഞൂർ പ്രദേശങ്ങളിലുള്ള ഭാഗം കടന്നുപോകുന്നതേറെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലൂടെയാണ്. കാഞ്ഞൂർ പഞ്ചായത്തിൽ മാത്രം 290 ഓളം വീടുകളെ റോഡ് നിർമാണം ബാധിക്കും. മറ്റൂർ വില്ലേജിലുൾപ്പെടുന്ന കാലടി പഞ്ചായത്തിൽ 125ഓളം വീടുകളെയും ബാധിക്കുന്നുണ്ട്.

ഇനിയും താങ്ങാനാവില്ലീ ദുരിതം

നെടുമ്പാശ്ശേരി വിമാനത്താവളം, ശബരി റെയിൽപാത, കൊച്ചി-സേലം വാതക പൈപ്പ്​ലൈൻ തുടങ്ങിയ വൻകിട പദ്ധതികൾക്കായി സ്വന്തം വീടും കിടപ്പാടവും വിട്ടുനൽകി കൃത്യമായ നഷ്​ടപരിഹാരം കിട്ടാതെ പോയവരാണ് കാഞ്ഞൂർ പഞ്ചായത്തിലുള്ളവരിൽ ഏറെയും. അതുകൊണ്ടുതന്നെ വികസനത്തിെൻറ പേരിൽ ഇനിയുമൊരു കുടിയൊഴിപ്പിക്കൽ തങ്ങൾക്ക് താങ്ങാനാവില്ലെന്ന് ഇവിടത്തുകാർ വേദനയോടെ പറയുന്നു.

ജനങ്ങളോടോ തദ്ദേശ സ്ഥാപനങ്ങളോടോ ആശയവിനിമയം നടത്താതെ ഫെബ്രുവരിയിൽ ഇവിടങ്ങളിൽ ഭൂമി അടയാളപ്പെടുത്തൽ നടത്തിയപ്പോൾതന്നെ പ്രതിഷേധം ശക്തമായിരുന്നു. ബൈപാസ് നിർമാണത്തിൽനിന്ന്​ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് കാലടി, കാഞ്ഞൂർ പഞ്ചായത്തിലുള്ളവർ ആക്​ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്.

പാലക്കാട് കേന്ദ്രമായ എൻ.എച്ച്.എ.ഐ ഓഫിസിന്​ കീഴിലാണ് ബൈപാസിെൻറ നിർമാണ പ്രവർത്തനങ്ങൾ. അലൈൻ​െമൻറിൽ മാറ്റം വരുത്തണമെന്ന്​ ആവശ്യപ്പെട്ട് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി അടക്കമുള്ളവർക്ക് ആക്​ഷൻ കൗൺസിൽ ചെയർമാൻ ആൻറണി ഡി. പാറക്കലിെൻറ േനതൃത്വത്തിൽ നൽകിയ കൂട്ട നിവേദനത്തിെൻറ അടിസ്ഥാനത്തിൽ പ്രോജക്ട് ഡയറക്ടർ സഞ്ജയ് യാദവ് നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. പരമാവധി വീടുകളെ ഒഴിവാക്കിത്തരുമെന്ന ഉറപ്പാണ് നൽകിയതെങ്കിലും അതെത്രത്തോളം പ്രാവർത്തികമാവുമെന്ന ആശങ്കയുണ്ട് എല്ലാവർക്കും.

വാക്കു പാലിക്കാെത നാട്ടുകാരെ ദുരിതത്തിലാക്കുംവിധം സ്ഥലമേറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കൺവീനർ സജി കുടിയിരിപ്പിൽ അറിയിച്ചു. മാർച്ച് എട്ടിന് കാഞ്ഞൂർ പഞ്ചായത്ത് ഭരണസമിതി സർവകക്ഷിയോഗം ചേരുകയും പിന്നീട് 18ന് ചേർന്ന പഞ്ചായത്തുതല യോഗത്തിൽ പദ്ധതി അലൈൻമെൻറ് പുനർനിർണയിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

ഏറ്റെടുക്കേണ്ടത് 263 ഹെക്ടർ ഭൂമി

അങ്കമാലി-കുണ്ടന്നൂർ ബൈപാസിനൊപ്പം മണ്ണുത്തി-കരയാംപറമ്പ് റോഡ് ആറുവരിപ്പാതയാക്കുന്നതുൾ​െപ്പടെ 413.04 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ഇതിൽ അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി 263 ഹെക്ടർ വേണ്ടി വരും. 45 മീറ്റർ വീതിയിലാണ് ആറുവരിപ്പാത ഒരുങ്ങുന്നത്. ദേശീയപാതയിലെ ആലുവ, അങ്കമാലി, ഇടപ്പള്ളി, വൈറ്റില തുടങ്ങിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കുകയാണ് പുതിയ ബൈപാസിെൻറ നിർമാണോദ്ദേശ്യം. സ്ഥലമേറ്റെടുക്കലിെൻറ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന്​ ധാരണയായിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനിയെയാണ് സർവേ നടപടികൾക്ക്​ ചുമതലപ്പെടുത്തിയിട്ടുള്ളത്. 

Tags:    
News Summary - Angamaly-Kundannur bypass Preparation is fast; Thousands worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.