കൊച്ചി: ഇന്ത്യയെ അടുത്ത 125 വർഷത്തിനുള്ളിൽ വികസിത രാജ്യമാക്കി മാറ്റാനുള്ള പദ്ധതികളാണ് മോദിയുടെ കൈകളിലുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി. കഴിഞ്ഞ 67 വർഷത്തിൽ നടന്നതിനെക്കാൾ കൂടുതൽ വികസനമാണ് ഇന്ത്യയിൽ മോദി ഭരിച്ച ഇക്കഴിഞ്ഞ ഒൻപത് വർഷം നടന്നത്. കൊച്ചിയിൽ യുവം 2023 വേദിയിൽ സംസാരിക്കുകയായിരുന്നു അനിൽ ആൻറണി.
മോദിയുടെ കീഴിൽ ഇന്ത്യ കുതിക്കുമ്പോൾ കേരളം കിതക്കുകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളവും മാറണം. ഇത്, മാറ്റത്തിന്റെ സമയമാണ്. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളർച്ച മുരടിച്ച സംസ്ഥാനമാണ്.
മോദി ഇന്ത്യയിലെ ഓരോ മനുഷ്യനും എല്ലാ അർത്ഥത്തിലും വളരാനുള്ള സൗകര്യം ഒരുക്കുകയാണ്. മോദിജിക്ക് വേണ്ടി പ്രവർത്തിക്കാൻ ഓരോ മലയാളിയും ഇറങ്ങിതിരിക്കേണ്ട സമയമാണിത്. മാറ്റത്തിന് തുടക്കം കുറിക്കാനാണ് മോദി കേരളത്തിലെത്തിയത്. മലയാളികൾ ഈ അവസരം ഉപയോഗിക്കണമെന്നും അനിൽ ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.