അർജുൻ്റെ വീട്ടിൽ യാത്രാമൊഴിയേകാൻ തയ്യാറാക്കിയ ഛായാചിത്രവും ഫ്രീസറും

നിറകണ്ണുകളോടെ ജനസാഗരം, അർജുൻ വീട്ടിലെത്തി; ഉച്ചയോടെ സംസ്‌കാരം

കോഴിക്കോട്: ഭാരത് ബെൻസ് ലോറിയുടെ ഡ്രൈവിങ്സീറ്റിലിരുന്ന് കണ്ണാടിക്കലിലെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന അർജുൻ വീട്ടിലെത്തി, പക്ഷേ ചേതനയറ്റ് ആംബുലൻസിലാണ് ഈ മടക്കയാത്ര. ഷി​രൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ലോ​റി ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ന്റെ (30) മൃ​ത​ദേ​ഹ​മാണ് രണ്ടരമാസത്തെ കാത്തിരിപ്പിനൊടുവിൽ ജന്മദേശത്തേക്ക് എത്തിയത്.

കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ർ​ജു​ന്റെ ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാണ് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന് കൈ​മാ​റിയത്. നി​റ​ക​ണ്ണു​ക​ളോ​ടെ അ​ർ​ജു​ന്റെ സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തും ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ജി​തി​നും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേർ അർജുന് ആദരാഞ്ജലി അർപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏതാനും സമയത്തിനകം കണ്ണാടിക്കലിലെ വീട്ടിലെത്തും.

കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ ഒ​രി​ക്ക​ൽ​കൂ​ടി ഷി​രൂ​രി​ലെ ദു​ര​ന്ത​സ്ഥ​ല​ത്ത് വാ​ഹ​ന​വ്യൂ​ഹം നി​ർ​ത്തി. സ​ങ്ക​ടം പെ​യ്യു​ന്ന മ​ന​സ്സോ​ടെ അ​ഞ്ചു​മി​നി​റ്റോ​ളം സ​ർ​വ​രു​ടെ​യും പ്രാ​ർ​ഥ​ന. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ നിന്ന് ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കണ്ണാടിക്കലിലെത്തിയത്. കണ്ണാടിക്കലില്‍ നിന്ന് നാട്ടുകാര്‍ കാല്‍നടയായാണ് ആംബുലൻസിനെ അനുഗമിക്കുന്നത്.

ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

Tags:    
News Summary - ankola landslide lorry driver arjun funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.