ലഹരിക്കെതിരെ സന്ദേശം ലോകത്തിന്റെ നെറുകയിൽ; പൊലീസ് ഓഫീസർക്ക് നിറഞ്ഞ കൈയ്യടി

തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പൊലീസിന്റെ സന്ദേശം ലോകത്തിന്റെ നെറുകയിൽ എത്തിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ഒരു പൊലീസ് ഓഫീസർ. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിജു മോഹനാണ് കേരള പൊലീസിന് അഭിമാനമായത്.

ലഡാക്കിലെ ലോകത്തിലെ ഏറ്റവും ഉയർന്ന ഗതാഗത പാതയായ ഉമിംഗല പാസ്സിലാണ് ലഹരിക്കെതിരായ സന്ദേശം നിജു മോഹന്‍ ഉയർത്തിയത്. കാട്ടാക്കട മങ്കടയ്ക്കൽ നിന്നാരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ 8000 കിലോമീറ്റർ താണ്ടിയാണ് അദ്ദേഹം ലക്ഷ്യം പൂർത്തീകരിച്ചത്. സമാനചിന്താഗതിക്കാരായ 10 പേരുടെ സംഘം ആറു ബൈക്കുകളിലായിരുന്നു വലിയ ലക്ഷ്യത്തിനായുള്ള യാത്ര. കേരള പൊലീസ് ഫേസ്ബുക്ക് പേജാണ് ഈ വിവരം പഉരത്തുവിട്ടത്. നിരവധി പേരാണ് നിജു മോഹന് അഭിനന്ദിവുമായി രംഗത്തെത്തുന്നത്.

Full View

Tags:    
News Summary - Anti Drug message at the top of the world; A round of applause for the police officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.