കൊച്ചി: മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് എല്ലാ കോളജുകളിലും മനുഷ്യക്കടത്ത് വിരുദ്ധ ക്ലബുകൾ രൂപവത്കരിക്കാൻ സർക്കാർ തീരുമാന ം. പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ അഞ്ച് ലോ കോളജുകളിൽ ആരംഭിച്ച ക്ലബ ുകൾ വിജയകരമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്. ആദ്യഘട്ടത്തിൽ ലോ ക ോളജുകളിലും ബി.എഡ് ട്രെയ്നിങ് കോളജുകളിലുമാകും ക്ലബുകൾ പ്രവർത്തിക്കുക.
അഞ്ച് വർഷം മുമ്പാണ് കേരള ലീഗൽ സർവിസസ് അതോറിറ്റി (കെൽസ), മനുഷ്യാവകാശ കമീഷൻ, പൊലീസ് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് കോളജുകളിൽ ക്ലബുകൾ ആരംഭിച്ചത്.
മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളുടെ അസി. നോഡൽ ഓഫിസർ കൂടിയായ അന്നത്തെ റെയിൽവേ പൊലീസ് എസ്.പിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. മനുഷ്യക്കടത്തിെൻറ വിവിധ രൂപങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയും മനുഷ്യക്കടത്ത് മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് പൊലീസിനെ സഹായിക്കാൻ അവരെ പ്രാപ്തരാക്കുകയുമായിരുന്നു ലക്ഷ്യം. ആദ്യ പടി എന്ന നിലയിലാണ് ലോ കോളജുകളിലും ബി.എഡ് ട്രെയ്നിങ് കോളജുകളിലും ആരംഭിക്കാൻ െകാളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. നോഡൽ ഓഫിസർമാരെ പ്രിൻസിപ്പൽമാർ നാമനിർദേശം ചെയ്യണം.
ക്ലബുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും സംസ്ഥാന നോഡൽ ഓഫിസറുമായി ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് ഇവരാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തുക, ഇരകളുടെ പുനരധിവാസം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ, മനുഷ്യക്കടത്തിനെതിരായ ബോധവത്കരണം എന്നിവയാണ് ക്ലബുകളുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.