മാധ്യമസ്വാതന്ത്ര്യ സംരക്ഷണം സാമൂഹികബാധ്യത –ആന്‍റണി

കാക്കനാട്: മാധ്യമസ്വാതന്ത്ര്യത്തിനുനേരെ ആര് കൈയോങ്ങിയാലും ചെറുക്കാനുള്ള ശേഷി കേരളീയസമൂഹത്തിനുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. കേരള മീഡിയ അക്കാദമിയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍.എന്‍. സത്യവ്രതന്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്.

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് അവകാശമില്ലാതായാല്‍ ജനാധിപത്യം അന്ത്യംവരിക്കും. വിവരാവകാശ നിയമമുള്ള നാട്ടില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ ഒരുശക്തിക്കുമാകില്ല. വൈകാതെ ജുഡീഷ്യറി ഉള്‍പ്പെടെ എല്ലാ മേഖലയും വിവരാവകാശ നിയമത്തിന്‍െറ പരിധിയിലാകും.

ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ് പത്രപ്രവര്‍ത്തനം. രണ്ടുവട്ടം ആലോചിച്ചശേഷമേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനാകൂ. തെറ്റുപിണഞ്ഞ് തിരുത്തേണ്ടിവന്നാല്‍ വിശ്വാസ്യതയെ ബാധിക്കും. അന്വേഷണാത്മകവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തില്‍ എന്‍.എന്‍. സത്യവ്രതന്‍ എന്നും മാതൃകയാണെന്നും ആന്‍റണി അഭിപ്രായപ്പെട്ടു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു.

കഴിഞ്ഞവര്‍ഷം മികച്ചവിജയം നേടിയ വി.ടി. രതീഷ് (പത്രപ്രവര്‍ത്തനം), എസ്. മിഥുന്‍ (വിഷ്വല്‍ മീഡിയ), എം.എന്‍. നിമിഷ (പി.ആര്‍ ആന്‍ഡ് അഡ്വര്‍ട്ടൈസിങ്) എന്നിവര്‍ക്കാണ്  അവാര്‍ഡ് നല്‍കിയത്.

 

Tags:    
News Summary - antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.