മലപ്പുറം: താനുയർത്തിയ വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടി പി.വി. അൻവർ എം.എൽ.എ ഗൂഗിൾ ഫോം പ്രസിദ്ധീകരിച്ചു. ‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’ എന്ന തലക്കെട്ടിലാണ് ചോദ്യങ്ങളടങ്ങിയ ഗൂഗിൾ ഫോം.
താൻ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണെന്നും അതൊക്കെ ഇന്നും ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ട് എന്നും പറഞ്ഞു കൊണ്ടാണ് ഫേസ് ബുക്കിലൂടെ അൻവർ യസ്, നോ മറുപടി തേടി ഗൂഗിൾഫോമിലൂടെ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉന്നയിച്ച വിഷയങ്ങളിൽ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. നേരത്തേതിൽനിന്ന് വ്യത്യസ്തമായി സി.പി.എം പ്രവർത്തകരുടേതെന്ന് കരുതുന്നവരുടെ വിമർശനം പോസ്റ്റിനടിയിൽ നിറയുന്നുണ്ട്.
-പൊതു സമൂഹത്തിന്‍റെ മുന്നിൽ കഴിഞ്ഞ കുറെ ദിവസമായി പൊലീസിന് എതിരെ ഞാൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
-കേരള പൊലീസിലെ ചെറിയ ഒരു വിഭാഗം വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ?
-പച്ചയായ തെളിവുകൾ ഉണ്ടായിട്ടും കേരളീയസമൂഹത്തെ ബാധിച്ച പ്രമാദമായ ചില കേസുകൾ പൊലീസ് അട്ടിമറി നടത്തിയോ?
-സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർഭയത്തോടെ പ്രവർത്തിക്കാൻ അഭ്യന്തര വകുപ്പ് പിന്തുണ നൽകുന്നുണ്ടോ ?
-പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തത തകർന്നിട്ടുണ്ടോ ?
-ഞാൻ ഉയർത്തിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാക്കൾ സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ?
-കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതരായ നേതാക്കൾ തമ്മിൽ അവിഹിതമായ ബന്ധം നിലനിർത്തുന്നുണ്ടോ?
-നിങ്ങളുടെ അഭിപ്രായം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.