കോഴിക്കോട്: കേരളം സിംഗപ്പൂരോ ദുബൈയോ ആകേണ്ടതായിരുന്നുവെന്നും അതില്ലാതാക്കിയത് ഒരു പ്രസ്ഥാനമാണെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് അബ്ദുല്ലക്കുട്ടിയുടെ നിരീക്ഷണം.
കേരളം ഒരു സിങ്കപൂര്‍, അല്ലെങ്കില്‍ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു. അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താല്‍ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദിയെന്ന് മുഖ്യമന്ത്രിയോടായി ഫേസ്ബുക്ക് കുറിപ്പില്‍ അബ്ദുല്ലക്കുട്ടി പറയുന്നത്.
കെ ഫോണ്‍ കാണിച്ച് നിങ്ങള് വിരട്ടണ്ട. അത് മറ്റൊരു ലാവിലിന്‍ കേസായി തീരും. ശിവശങ്കര്‍ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു -അബ്ദുല്ലക്കുട്ടി എഴുതുന്നു.
സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് " കേരളത്തിന്‍റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല"
കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന
പക്ഷെ തിരിച്ച് ഒരു ചോദ്യം
കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു ....
അതില്ലാതാക്കിയത്
ആരാണ്?
കൃത്യമായി വിശകലനം ചെയ്താൽ
ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?
നോക്കുകൂലി
ഗെരാവോ
ഹർത്താൽ
ബന്ദ്
മിന്നൽ പണിമുടക്ക്
പഠിപ്പുമുടക്ക്
കമ്പ്യൂട്ടർ ....
ട്രാക്റ്റർ കത്തിക്കൽ
കരിയോയൽ പ്രയോഗം
നായിക്കുർണ്ണ സേവ
ഊര് വെലക്ക്
ജഡ്ജിയുടെ നാടുകടത്തൽ
പ്രിൻസിപ്പാളിന്റെ കാസേര കത്തിക്കൽ
കള്ളവോട്ട്
കൊല
നാടൻബോംബ് നിർമ്മാണം
വെട്ടികൊല
പോരാത്തതിനു
ബംഗാൾ മോഡൽ
ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ ...
കൊട്ടേഷൻസംഘം പാർട്ടി ഗുഡാ സംഘം ....
അങ്ങിനെ
എത്ര എത്ര ക്രൂരതകൾ ...
സഖാവ് പിണറായി
ഇതൊക്കെയാണ് ഈ നാടിന്റെ
വികസനം മുരടിപ്പിച്ചത്...
എന്നിട്ട് അങ്ങ് പറയുകയാണ്
വികസനം തടയാൻ അനുവദിക്കയില്ലാ
എന്ന് ....
ചിരി വരുന്നു സഖാവെ
ചിരി ചിരി ....
K ഫോൺ
കാണിച്ച് നിങ്ങള് വിരട്ടണ്ട
അത് മറ്റൊരു ലാവിലിൻ കേസായി തീരും
തീർച്ച ...
ശിവശങ്കർ
ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.