കാളികാവ്: ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി ഭീഷണി ഭയന്ന് എ.പി അനിൽകുമാർ ഉദ്ഘാടനം നടത്താതെ മടങ്ങി. മലപ്പുറം ജില്ലയിലെ കാളികാവിൽ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഭാരതീയ ജൻ ഔഷധി മെഡിക്കൽസ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സോളാർ കേസിൽ ഉൾപ്പെട്ട എം.എൽ.എയെ കരിങ്കൊടി കാണിക്കാൻ അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാളികാവ് ജങ്ഷനിൽ തമ്പടിച്ചിരുന്നു. ഇതിറിഞ്ഞ എ.പി അനിൽകുമാർ എം.എൽ.എ വണ്ടൂരിൽ നിന്ന് തന്നെ തിരിച്ചു പോകുകയായിരുന്നു.
ഇതോടെ എം.എൽ.എക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ മടങ്ങി. വണ്ടൂർ സി.ഐ ജോൺസന്‍റെ നേത്യത്വത്തിൽ പൊലീസ് സുരക്ഷയൊരുക്കാൻ എത്തിയിരുന്നെങ്കിലും എം എൽ.എ വണ്ടൂരിൽ നിന്നും മടങ്ങുകയാണെന്ന് അറിയിച്ചു. എം.എൽ.എ എത്താതിനെ തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.