കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി സമർപിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആൻറണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടം നൽകിയി ഹരജിയും കർദ്ദനാളിെൻറ ഹരജിക്കൊപ്പം പരിഗണിക്കും. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ കേസ് എടുക്കാനുള്ള സിംഗിൾബെഞ്ചിെൻറ വിധി നിയമപരമായി നില നിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിട്ടുള്ളത്.
ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് മാർച്ച് ആറിന് സിംഗിൾബെഞ്ചിെൻറ വിധിയുണ്ടായത്. കർദിനാളടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സിംഗിൾബെഞ്ച് പൊലീസിനോടു നിർദേശിക്കുകയായിരുന്നു. എന്നാൽ, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വിൽപന സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന് അപ്പീൽ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.