ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഹൈകോടതി വിജ്ഞാപന പ്രകാരം ജില്ലാ ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.

കാഴ്ച, സംസാരം, കേൾവി പരിമിതികളുള്ളവർക്കായുള്ള രണ്ട് തസ്തികകളിലും, കേരളത്തിലുള്ള നോൺ ക്രീമിലെയർ വിഭാഗം മുസ് ലീം വിഭാഗത്തിലുള്ളവർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയിലും, എല്ലാ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന മൂന്ന് തസ്തികകളിലുമാണ് നിയമനം.

144840- 194660 ആണ് ശമ്പള സ്‌കെയിൽ. അപേക്ഷകൾ https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 19.

Tags:    
News Summary - Applications invited for the appointment of District and Sessions Judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.