പ്രിയ വർഗീസിന് നിയമന ഉത്തരവ്; നിയമനം നീലേശ്വരം കാമ്പസിൽ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാള പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറായി നിയമന ഉത്തരവ്. സർവകലാശാലയുടെ നീലേശ്വരം കാമ്പസിലാണ് നിയമനം. 15 ദിവസത്തിനകം നിയമനം നേടണമെന്നാണ് ഉത്തരവിലുള്ളത്.

ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ നിയമനത്തിന് തടസമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ നേരത്തേ സിൻഡി​ക്കേറ്റിന് നിയമോപദേശം നൽകിയിരുന്നു.

പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും സർവകലാശാല മലയാള പഠന വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് പുനഃപരിശോധിക്കണമെന്നും നിർദേശിച്ചുള്ള ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞയാഴ്ച റദ്ദാക്കിയത്.

Tags:    
News Summary - Appointment order for Priya Varghese; Recruitment in Nileswaram Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.